CookingEncyclopediaSalads Recipes

മഷ്റുo സലാഡ്

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ നീളത്തില്‍ അരിയുക.രണ്ടാമത്തെ ചേരുവ പൊടിയായി അരിയണം.കാപ്സിക്കം ചതുരക്കഷണങ്ങളായി അരിയുക.കൂണ്‍ ഒരു പാത്രത്തില്‍ എടുക്കുക .നാലാമത്തെ ചേരുവ ഒരുമിച്ചെടുത്ത് നന്നായി അടിച്ചു യോജിപ്പിച്ച് കൂണിനുമുകളില്‍ ഒഴിക്കുക.ഈ മിശ്രിതവും കൂണും നന്നായി യോജിപ്പിച്ച് മൂന്ന് മണിക്കൂ൪ കഴിഞ്ഞ് ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കാപ്സിക്കം,സ്പ്രിംഗ് ഒണിയന്‍ ഇവ യോജിപ്പിച്ച് വിളമ്പുക.

ചേരുവകള്‍

1.ബട്ടണ്‍ കൂണ്‍ – 250 ഗ്രാം
2.സ്പ്രിംഗ് ഒണിയന്‍ – അര ടേബിള്‍സ്പൂണ്‍
3.കാപ്സിക്കം – കുറച്ച്
പുരട്ടി വയ്ക്കാന്‍
4.ഒലീവ് ഓയില്‍ – 100
നാരങ്ങാനീര് – രണ്ട് ടേബിള്‍സ്പൂണ്‍
വിനാഗിരി -അര ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -1 അല്ലി
മുളക്പൊടി – കാല്‍ ടീസ്പൂണ്‍