EncyclopediaGeneralTrees

പൊൻകൊരണ്ടി

മരത്തിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് പൊൻകൊരണ്ടി. (ശാസ്ത്രീയനാമം: Salacia oblonga). പച്ചനിറമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. കായയ്ക്കുള്ളിലെ കുരു ഒരു പൾപ്പിനുള്ളിലാകും ഉണ്ടായിരിക്കുക. വേരിനുള്ളിലെ തടി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. വാതം. ഗൊണേറിയ, ത്വക്‌രോഗങ്ങൾ എന്നിവയ്ക്ക് ഇത് ഔഷധമാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശസസ്യമാണ്. പ്രമേഹത്തിന് ഔഷധമാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കാനും പൊൻകൊരണ്ടിയ്ക്ക് കഴിയും. പലനാട്ടുവൈദ്യത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. പ്രമേഹത്തിനെതിരെ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ആധുനികവൈദ്യത്തിലെ മരുന്നുകളോട് കിടപിടിക്കാൻ പോന്ന ഔഷധശക്തിയുണ്ട് പ്രമേഹചികിൽസയിൽ പൊൻകൊരണ്ടിയിൽ നിന്നും വേർതിരിക്കുന്ന ഔഷധത്തിന്.