EncyclopediaMajor personalities

റസ്കിൻ ബോണ്ട്

ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് റസ്കിൻ ബോണ്ട്. 1934 മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ കസൗലിയിൽ ജനനം. വളർന്നത് ജാം നഗർ, ദേഹ്രാ ഡൂൺ, ന്യൂ ഡെൽഹി, ശിംലാ എന്നിവിടങ്ങളിലാണ്. യൗവനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി. ആദ്യത്തെ നോവൽ “ദ റൂം ഓ‌‌‌‌‍‌‌ണ് ദ് റൂഫ്” പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനായ റസ്കിൻ ബോണ്ട് ഏക്ദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം “ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു”(Our Trees Still Grow in Dehra) എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു. ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്. ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 2012ൽ ദെൽഹി സർക്കാരിന്റെ “ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്” ബോണ്ടിനു ലഭിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.