കയര്‍ മ്യൂസിയം
കയറിന് പേരുകേട്ട ആലപ്പുഴയിലാണ് അന്താരാഷ്‌ട്ര കയര്‍ മ്യൂസിയമുള്ളത്.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്‍റെ വജ്രജൂബിലിയോടനുബന്ധിച്ച് 2014-ലാണ് ഈ മ്യൂസിയത്തിന് തുടക്കം കുറിച്ചത്, കയര്‍ ഉല്പന്നങ്ങളുടെ ചരിത്രം ഇവിടെ പ്രദര്‍ഷിപ്പിച്ചിട്ടുണ്ട്. കയര്‍നാരുകളുടെ ഉപയോഗം വിവിധ കയറുല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതിനൊപ്പം ഓഡിയോ-വീഡിയോ പ്രദര്‍ശനവും ഇവിടെ കാണാം.