EncyclopediaMajor personalities

റോബർട്ട് ബോയിൽ

പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ ബോയിൽ നിയമം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. വാതകത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീ താനുപാതത്തിലായിരിക്കും എന്നതാണ് ആ നിയമം. വായുവെന്നാൽ അകന്നു കഴിയുന്ന അനേകം കണങ്ങളുടെ കൂട്ടമാണെന്ന് ബോയിൽ കണ്ടെത്തി. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്.
കുടുംബജീവിതം
റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ അയർലൻഡിലെ കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.