തക്കാളി റോസ്റ്റ് ചെയ്ത സലാഡ്
പാകം ചെയ്യുന്ന വിധം
ഒരു ബേക്കിംഗ് ട്രേയില്‍ തക്കാളിയും വെളുത്തുള്ളിയും വച്ച് കുരുമുളക്പൊടി വിതറി എണ്ണയുമൊഴിച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.ബ്രൌണ്‍ നിറമാകുന്നതുവരെ തക്കാളി മൃദുവായി വഴറ്റിയെടുക്കുക.ഒരു പ്ലേറ്റില്‍ മൂന്നാമത്തെ ചേരുവകള്‍ മനോഹരമായി അടുക്കി വയ്ക്കുക.നാലാമത്തെ ചേരുവകള്‍ ഒരു ജാറിലാക്കി നന്നായി യോജിപ്പിക്കുക .ഇത് തയ്യാറാക്കി വച്ചിരിക്കുന്ന ചേരുവകളുടെ മുകളില്‍ വിളമ്പുന്നതിനു തൊട്ടു മുമ്പൊഴിക്കുക.
ചേരുവകള്‍
1.തക്കാളി കഷ്ണങ്ങളാക്കിയത് -3
വെളുത്തുള്ളി -4
കുരുമുളക്പൊടി -ഒരു നുള്ള്
2.ഒലീവ് ഓയില്‍ -1 ടേബിള്‍സ്പൂണ്‍
3.ലെറ്റുസ് ഇല -150 ഗ്രാം
(ചതുരക്കഷ്ണങ്ങളാക്കിയത്) -100 ഗ്രാം
കാപ്സിക്ക അരിഞ്ഞത്
(മഞ്ഞ, ചുവപ്പ്) -കുറച്ച്
4.റെഡ് വൈന്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
തക്കാളിച്ചാറ് -2 ടേബിള്‍ സ്പൂണ്‍
കാപ്സിക്കം സോസ് -4തുള്ളി