EncyclopediaFoodGeneral

നെല്ല്

ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്.

ശാസ്ത്രീയ നാമം – ഒറൈസ സറ്റൈവ (ഏഷ്യൻ നെല്ല്). (ശാസ്ത്രീയനാമം: Oryza sativa). കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി കൊണ്ടാണ് പാകം ചെയ്യുന്നത്.

നല്ല മഴ ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം – നെൽകൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉത്ഭവം എങ്കിലും നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി.