നാവികന്റെ മടക്കം
പരാജിതനായി സ്പെയിനില്‍ മടങ്ങിയെത്തിയ കൊളംബസിന്റെ അവസാന നാളുകള്‍ അവഗണനകള്‍ നിറഞ്ഞതായിരുന്നു. സ്പെയിനിലെ രാജകൊട്ടാരത്തില്‍ കാലുകുത്താനുള്ള അനുവാദം പോലും കൊളംബസിന് ലഭിച്ചില്ല. കൂടാതെ, അദ്ദേഹം കണ്ടുപിടിച്ച പുതിയ ഭൂമിക്ക് അമേരിഗോ വെസ്പുചി എന്ന നാവികന്റെ പേരാണിട്ടത്. ഇന്ത്യയും ചൈനയും ജപ്പാനുമുള്ള സ്വപ്നലോകത്ത് ഇനിയെത്താനാവില്ലെന്ന നിരാശയും കോളംബസിനുണ്ടായിരുന്നു.
1506 മേയ് 20 ആം തീയതി ക്രിസ്റ്റഫര്‍ കൊളംബസ് അന്തരിച്ചു. അദ്ദേഹത്തിന്‍റെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോലും അധികം പേരെത്തിയില്ല.