വേലുത്തമ്പിയുടെ ചെറുത്തുനില്‍പ്പ്
ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ തിരുവിതാംകൂറില്‍ പ്രക്ഷോഭമുയര്‍ത്തിയ ധീര ദേശാഭിമാനിയാണ് വേലുത്തമ്പി ദളവ.1765 മേയ് ആറിനു നാഗര്‍കോവിലിനടുത്ത് തലക്കുളത്തു വീട്ടിലാണ് വേലുത്തമ്പിയുടെ ജനനം.
1798-1810 കാലത്ത് തിരുവിതാംകൂര്‍ ഭരിച്ച ബാലരാമവര്‍മയുടെ മന്ത്രിയായിരുന്നു അദ്ദേഹം തിരുവിതാകൂറിന്റെ ഭരണത്തിലും വ്യാപാരത്തിലും അനാവശ്യമായി ഇടപെട്ട ബ്രിട്ടീഷുകാരെ എതിര്‍ത്ത വേലുത്തമ്പി കൊച്ചിയിലെ പ്രധാനമന്ത്രി പലിയത്തച്ചനുമായി രഹസ്യസഖ്യമുണ്ടാക്കി.
ബ്രിട്ടീഷുകാരെ പിണക്കിയതിനാല്‍ ബാലരാമവര്‍മ്മയും തമ്പിക്കെതിരായി. അദ്ദേഹം തമ്പിയെ പിടിക്കാന്‍ കല്പനയിറക്കി, വിശ്വാസ്തരായ അനുച്ചരന്മാര്‍ക്കൊപ്പം വേലുത്തമ്പി വാള്‍ നെഞ്ചിലാഴ്ത്തി ആത്മഹത്യ ചെയ്യ്തത്രേ.
ബ്രിട്ടീഷുകാര്‍ തമ്പിയുടെ മൃതദേഹം ഇരുമ്പുകൂട്ടിലാക്കി മൃതദേഹം ഇരുമ്പുകൂട്ടിലാക്കി കണ്ണമൂലയില്‍ പ്രദര്‍ശിപ്പിച്ചു. കുടുംബാംഗങ്ങളില്‍ പലരെയും വധിക്കുകയും ബാക്കിയുള്ളവരെ മാലി ദ്വീപിലേക്കു നാടു കടത്തുകയും ചെയ്തു.