CookingEncyclopediaSweets Recipes

പൈനാപ്പിള്‍ സ്പോഞ്ച് പുഡിംഗ്

പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് 4 സ്പൂണ്‍ പഞ്ചസാരയിട്ട് വേവിച്ച് ഒരു ഡിഷില്‍ നിരത്തുക. കട്ടയില്ലാതെ മാവും മുട്ടയുടെ മഞ്ഞയും പഞ്ചസാരയും പൈനാപ്പിള്‍ സിറപ്പും യോജിപ്പിക്കുക.ഇതില്‍ പാല്‍ നാരങ്ങാ നീര് വെണ്ണ ഇവ ചേര്‍ക്കുക.നല്ലവണ്ണം പതച്ച മുട്ട വെള്ളപ്പത അടങ്ങാതെ സാവധാനം യോജിപ്പിക്കുക.ഇത് പൈനാപ്പിള്‍ കൂട്ടിന്റെ മുകളില്‍ നിരത്തി ബേക്ക് ചെയ്യുക.വെള്ളം നിറച്ച പാത്രത്തില്‍ ഡിഷ്‌ ഇറക്കി വച്ച് ബേക്ക് ചെയ്യണം.മുകള്‍ ഭാഗം ഇളം ബൌണ്‍ നിറമാകുമ്പോള്‍ എടുക്കാം.

ചേരുവകള്‍

1)പഞ്ചസാര      – ഒരു കപ്പ്‌

2)അമേരിക്കന്‍ മാവ്- ഒരു കപ്പ്‌

3)പൈനാപ്പിള്‍ സിറപ്പ് – ഒരു കപ്പ്‌

4)നാരങ്ങാ നീര്      – 6 ഡിസേര്‍ട്ട് സ്പൂണ്‍

5)നാരങ്ങാതൊലി     – ഒരു ടീസ്പൂണ്‍

6)മുട്ട              – 6 എണ്ണം

7)പാല്‍             – അര കപ്പ്‌

8)ഉരുക്കിയ വെണ്ണ     – 6 ഡിസേര്‍ട്ട് സ്പൂണ്‍

9)പൈനാപ്പിള്‍ കഷണം   – 3 കപ്പ്‌