CookingEncyclopediaThoran Recipes

ചേനത്തണ്ട് തോരന്‍

പാകം ചെയ്യുന്ന വിധം
ചേനത്തണ്ട് ചെറുതായി അരിയുക.കടലപ്പരിപ്പ് കഴുകി അരിച്ച് വേവിക്കുക.ചേനത്തണ്ടില്‍ വേവിച്ച കടലപ്പരിപ്പിട്ട് ഉപ്പു ചേര്‍ത്തിളക്കി അടുപ്പത്തു വയ്ക്കുക.ആവി വരുമ്പോള്‍ വറ്റല്‍മുളക്, മഞ്ഞള്‍പ്പൊടി, തേങ്ങ, ഉള്ളി, ജീരകം, എന്നീ ക്രമത്തില്‍ തോരനരയ്ക്കുന്നത്പോലെ അരച്ച് പരിപ്പിട്ട് ഭദ്രമായി അടച്ചുവയ്ക്കുക.നല്ല ആവി വരുമ്പോള്‍ തവി കൊണ്ട് ഇളക്കണം.അടിയില്‍ പിടിക്കാതിരിക്കാന്‍ കൂടെക്കൂടെ ഇളക്കുന്നത് കൊള്ളാം.മേല്‍പ്പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ചീനച്ചട്ടിയില്‍ കടുകു താളിച്ച് തോരന്‍ അതിലിട്ടിളക്കി ഉപയോഗിക്കുക.

ചേരുവകള്‍
ചേനത്തണ്ട് – 10 എണ്ണം
(നീല ചേമ്പിന്റെ തണ്ടാണ്‌ ഏറ്റവും നല്ലത്)
കടലപ്പരിപ്പ് – അര
മുളക് – 10 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
ജീരകം – 2 നുള്ള്
ചുവന്നുള്ളി – 4 ഇതള്‍
തേങ്ങാ ചിരകിയത് – ഒരു തേങ്ങ

കടുക് താളിക്കാന്‍ ആവശ്യമായ
സാധനങ്ങള്‍

വെളിച്ചെണ്ണ – 4 ടീസ്പൂണ്‍
കടുക് – 2 ചെറിയ സ്പൂണ്‍
ചുവന്നുള്ളി
വട്ടത്തില്‍ അരിഞ്ഞത്- 2 സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
കറിവേപ്പില – 2 നുള്ള്