ഗോതമ്പ് റവ ഉപ്പുമാവ്
പാകം ചെയ്യുന്ന വിധം
റവ പാറ്റി ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് റവ ഇട്ടു വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് വറുത്ത് ഉഴുന്നു പരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കണം. മൂത്ത് വരുമ്പോള്‍ 6 ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന റവ അതിലിട്ടിളക്കുക. കുറച്ചു കഴിയുമ്പോള്‍ വെന്ത് കട്ടിയാകും. ഇറക്കിവച്ച് തേങ്ങാ ചിരകിയതുമിട്ടു ഇളക്കി ആറിയ ശേഷം ഉപയോഗിക്കുക.
ആവശ്യമായ സാധനങ്ങള്‍
1.സൂചി ഗോതമ്പ്
റവ – 2 കിലോ
2.ഉഴുന്ന് പരിപ്പ് – 4 വലിയ സ്പൂണ്‍
3.വെളിച്ചെണ്ണ – 1 ഗ്ലാസ്
4.വറ്റല്‍ മുളക് – 5 എണ്ണം
5.കടുക് – 4 സ്പൂണ്‍
6.കറിവേപ്പില – 8 കൊത്ത്
7.തേങ്ങ – 4 മുറി ചുരണ്ടിയത്