CookingEncyclopediaKozhukkatta Recipes

വീറ്റ് ഒണിയന്‍ കൊഴുക്കട്ട

തയ്യാറാക്കുന്ന വിധം

ഗോതമ്പ് മാവില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് കുഴയ്ക്കുക. തേങ്ങായും, ജീരകവും പച്ചമുളകും ഉള്ളിയും കഴുകി അരിഞ്ഞു മാവില്‍ ചേര്‍ത്ത് കുഴയ്ക്കുക. മാവ് ഉരുട്ടിയെടുക്കാന്‍ പാകത്തില്‍ ഉരുളകളാക്കി വയ്ക്കുക. അപ്പച്ചെമ്പില്‍ തട്ടുവച്ച് ഉരുളകള്‍ ഓരോന്നായി പെറുക്കി വച്ച് വേവിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും മുളകും മുറിച്ചതും ഉഴുന്ന് പരിപ്പും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ പൊടിച്ച് വച്ചിരിക്കുന്ന കൊഴുക്കട്ട ഇട്ടിളക്കി കുറച്ചു സമയം കഴിഞ്ഞു വാങ്ങുക.

വേണ്ട സാധനങ്ങള്‍

ഗോതമ്പ്        – 1 കിലോ

ചുവന്നുള്ളി     – അര കിലോ

പച്ചമുളക്      – 6 എണ്ണം

വറ്റല്‍ മുളക്    – 2 എണ്ണം

വെളിച്ചെണ്ണ     – 4 സ്പൂണ്‍

ഉപ്പ്          – പാകത്തിന്

കടുക്        – 2 സ്പൂണ്‍

കറിവേപ്പില   – ഒരു കൊത്ത്