CookingEncyclopediaSnacks Recipes

ഗോതമ്പ് മാവ് മുറുക്ക്

തയ്യാറാക്കുന്ന വിധം

 ഗോതമ്പു മാവും അരിമാവും ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് കുഴയ്ക്കുക. വെണ്ണ,ജീരകം,കായപ്പൊടി,ഉപ്പ്,ഇവ ചേര്‍ത്ത് കുഴയ്ക്കുക. മുറുക്കിന്റെ അച്ചെടുത്ത് മാവ് പിഴിയുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിളയ്ക്കുന്ന എണ്ണയില്‍ പിഴിഞ്ഞ് വച്ചിരിക്കുന്ന മുറുക്കുകളിട്ട് മൊരിച്ചെടുക്കുക.

ചേരുവകള്‍

1.ഗോതമ്പ്മാവ്      – 2 കപ്പ്‌

2.അരിമാവ്        – 4 കപ്പ്

3.വെണ്ണ           – 2 വലിയ സ്പൂണ്‍

4.ജീരകം           – 2 സ്പൂണ്‍

5.കായപ്പൊടി        – 2 നുള്ള്

6.ഉപ്പ്             – പാകത്തിന്

7.വെളിച്ചെണ്ണ       – ഒരു കിലോ