ഗോതമ്പ് കൊഴുക്കട്ട
ഗോതമ്പ് പൊടിച്ച് അരിച്ച് എടുക്കുക. 2 തേങ്ങാ പിഴിഞ്ഞ പാല്‍ ഒഴിച്ച് പാകത്തിന് ഉപ്പ് വെള്ളവും ജീരകവും ചേര്‍ത്ത് കുഴയ്ക്കുക. തേങ്ങാ ചിരകിയതും ഇട്ട് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഒരു ഇഡ്ഡലികുട്ടുകത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ തട്ടില്‍ ഉരുളകള്‍ പെറുക്കി വച്ച് ആവി കേറ്റിയെടുക്കുക. തിളച്ച വെള്ളത്തില്‍ ഉരുളകളിട്ടു വേവിച്ചും എടുക്കാം.