CookingEncyclopediaThoran Recipes

കുമ്പളങ്ങാത്തോരന്‍

കുമ്പളങ്ങ ചെത്തി ചെറുതായി അരിഞ്ഞു കഴുകി വയ്ക്കുക.ഉഴുന്നു പരിപ്പ് മൂപ്പിച്ച് വയ്ക്കുക,വറ്റല്‍ മുളക്, കടുക്, കറിവേപ്പില, ഇട്ട് വറുത്ത് കുമ്പളങ്ങാ കഷ്ണം തട്ടി വറുത്ത് കുമ്പളങ്ങ കഷ്ണം തട്ടി ഉപ്പ് ഒഴിച്ച് ഇളക്കുക.ഒരു അടപ്പ് കൊണ്ട് അടച്ചു മൂടിയിട്ട് വേവിക്കണം,വറ്റല്‍ മുളകും മഞ്ഞളും തേങ്ങാ ചിരകിയതും ജീരകവും ചുവന്നുള്ളിയും തോരനരയ്ക്കുന്നത് പോലെ അരച്ച് കഷ്ണം വെന്ത ശേഷം അതിലിട്ട് മൂടുക.പത്തു മിനിട്ട് കഴിഞ്ഞ് കൂട്ടിളക്കി വെള്ളം വറ്റിച്ച് വാങ്ങുക.ആറിയ ശേഷം ഉപയോഗിക്കാം