വൈന്‍ ജാം
പാകം ചെയ്യുന്ന വിധം
ഉണക്കമുന്തിരിങ്ങാ പത്ത് കിലോ പഞ്ചസാരയും ഈസ്റ്റും ഗോതമ്പും ചേര്‍ത്ത് ഒരു ഭരണിയില്‍ ഇട്ടു ഇതില്‍ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് മുട്ട പൊട്ടിച്ച് വെള്ള പതച്ചതും ചേര്‍ത്ത് 22 ദിവസം മൂടിക്കെട്ടി വയ്ക്കുക. രണ്ടു ദിവസം ഭരണി അഴിച്ച് തവികൊണ്ട് ഇളക്കി ഇരുപത്തിരണ്ടാം ദിവസം അരിച്ച് വേറൊരു പാത്രത്തിലാക്കുക. ഇതില്‍ രണ്ടു കിലോ പഞ്ചസാര കരിച്ചതും ചേര്‍ത്ത് അരിച്ചൊഴിച്ച് പാത്രം മൂടിക്കെട്ടി വയ്ക്കുക. ഇരുപത്തി രണ്ടാം ദിവസം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് അധികം പുളിച്ചു പോകാതെ ഇരിക്കുന്നതിന് റം കൂടി ചേര്‍ത്ത് നിറമുള്ള കുപ്പിയില്‍ ആക്കി സൂക്ഷിച്ച് വച്ച് ആവശ്യത്തിനു ഉപയോഗിക്കാം.
ചേരുവകള്‍
1)മുന്തിരിങ്ങാ കഴുകി
എടുത്തത് – 8 കിലോ
2)പഞ്ചസാര – 12 കിലോ
3)ഗോതമ്പ് – 2 കിലോ
4)ഈസ്റ്റ് – 8 ചെറിയ സ്പൂണ്‍
5)മുട്ട – 8 എണ്ണം
6)പഞ്ചസാര – 2 കിലോ