വെജിറ്റബിള്‍ സൂപ്പ്
പാകം ചെയ്യുന്ന വിധം
തക്കാളി നാലായി മുറിച്ച് ക്യാരറ്റും ബീന്‍സും ക്യാബേജും തോരന്‍ അരിയുന്നത് പോലെ പൊടിയായി അരിയണം. ഇവ പ്രഷര്‍ കുക്കറില്‍ ഇട്ട് 4 കപ്പ് വെള്ളം ഒഴിച്ച് മയത്തില്‍ വേവിച്ചെടുത്ത് അരിപ്പയില്‍ കൂടി അരിച് ഒഴിക്കുക. ഒരു അലുമിനീയം ചീനച്ചട്ടി ചൂടാക്കി അതില്‍ വെണ്ണയും മൈദാ മാവും ചേര്‍ത്ത് ഇളക്കി നിറം മാറാതെ മാവ് മൂപ്പിച്ച് വാങ്ങുക.ഉടന്‍ തന്നെ പാലൊഴിച്ച് കട്ടിയില്ലാതെ കലക്കി അരിക്കുക.ഇതാണ് വൈറ്റ് സോസ്.
സൂപ്പില്‍ വെള്ളം ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ തയ്യാറാക്കിയ വൈറ്റ് സോസ് ഒഴിച്ച് തിളച്ചാലുടന്‍ വാങ്ങി ഉപ്പും കുരുമുളക് പൊടിയും തൂവി റൊട്ടി ചെറിയ കഷണങ്ങളാക്കി നെയ്യില്‍ വറുത്തതോ കാരാബൂന്തിയോ ഓമപ്പൊടിയോ കുറച്ച് തൂവി നല്ല ചൂടോടെ ഉപയോഗിക്കാവുന്നതാണ്.
ചേരുവകള്‍
1)തക്കാളി – 6 എണ്ണം
2)ക്യാരറ്റ് – 4 എണ്ണം
3)ബീന്‍സ് – 6 എണ്ണം
4)ക്യാബേജ് – 1 എണ്ണം
5)വെണ്ണ – 2 വലിയ സ്പൂണ്‍
6)പാല് – 2 കപ്പ്
7)വെള്ളം – പാകത്തിന്
8)പൊടിയുപ്പ് – പാകത്തിന്
9)കുരുമുളകുപൊടി – അര ടീസ്പൂണ്‍