വെജിറ്റബിള്‍ റോള്‍
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി ചൂടാകുമ്പോള്‍ വെണ്ണ ഒഴിച്ച് ഉരുക്കി മൈദാമാവ് ചേര്‍ത്ത് ഇളക്കുക. ഇതില്‍ പാല്‍ കുറേശ്ശെ തളിച്ച് ഇളക്കണം. കുറുകി വരുമ്പോള്‍ സോസില്‍ മുട്ട ഉടച്ച് മഞ്ഞക്കുരു മാത്രം എടുത്ത് ചീസും,ഉപ്പും,കുരുമുളകുപൊടിയും മുട്ടയുടെ മഞ്ഞയും സോസില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.മുട്ടയുടെ വെള്ള ക്രീം ഓഫ് ടാര്‍ട്ടാറില്‍ ചേര്‍ത്ത് അടിച്ച് പതച്ച് സോസില്‍ ചേര്‍ക്കണം.
ഒരു പരന്ന പാത്രം എടുത്ത് മയം പുരട്ടിയ ഒരു ബട്ടര്‍ പേപ്പര്‍ ഇട്ടു തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക.375 ഡിഗ്രിയില്‍ മുക്കാല്‍ മണിക്കൂര്‍ ഇതിനെ ബേക്ക് ചെയ്യണം.മിശ്രിതത്തിന്റെ മുകള്‍ ഭാഗം നേരിയ ബ്രൌണ്‍ നിറം ആകുന്നതുവരെ ബേക്ക് ചെയ്യണം.പിന്നീട് മയം പുരട്ടിയ മറ്റൊരു ബട്ടര്‍ പേപ്പറിലേക്ക് മറിച്ചിട്ട് പച്ചക്കറികള്‍ നിറയ്ക്കാം.
വെജിറ്റബിള്‍ ഫില്ലിംഗ് തയ്യാറാക്കുന്ന രീതി
സവാളയും പച്ചമുളകും കഴുകി ചെറുതായി അരിയണം.ക്യാരറ്റ്,ക്യാബേജ്,സെലറി,കാപ്സിക്കം,തക്കാളി ഇവയും കനം കുറച്ച് അരിഞ്ഞു എല്ലാം കൂടി ഒരു പാത്രത്തിലിട്ട് പാകത്തിന് വെള്ളം ഒഴിച്ചു വേവിക്കുക.വെന്ത ശേഷം കുരുമുളക് പൊടിയും അജിനോമോട്ടോ ചീസ് ഇവ ചേര്‍ത്ത് ഇളക്കുക.ബേക്ക് ചെയ്ത് വച്ചിരിക്കുന്നതില്‍ ഈ മിശ്രിതം നിറയ്ക്കണം.പിന്നീട് തെറുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
1)മൈദാമാവ് – ഒരു കപ്പ്
2)വെണ്ണ – അര കപ്പ്
3)പാല്‍ – നാല് കപ്പ്
(പശുവിന്‍ പാലോ തെങ്ങാപ്പാലോ)
4)ചീസ് – അര കപ്പ്
5)ഉപ്പ് – ആവശ്യത്തിന്
6)കുരുമുളക് പൊടി – ആവശ്യത്തിനു
7)മുട്ട – 6
8)ക്രീം ഓഫ് ടാര്‍ട്ടാര്‍ – അര ടീസ്പൂണ്‍
നിറയ്ക്കുന്നതിനു
1)സവാള – രണ്ടെണ്ണം
2)പച്ചമുളക് – എട്ടു എണ്ണം
3)ക്യാരറ്റ് – രണ്ടെണ്ണം
4)ക്യാബേജ് – പകുതി
5)സെലറി – രണ്ടെണ്ണം
6)കാപ്സിക്കം – രണ്ടെണ്ണം
7)തക്കാളി – നാലെണ്ണം
8)കുരുമുളക് പൊടി – ഒരു സ്പൂണ്‍
9)അജിനോമോട്ടോ – ഒരു സ്പൂണ്‍
10)ചീസ് – രണ്ടു ചെറിയ സ്പൂണ്‍