പച്ചക്കറി പുട്ട്
പാകം ചെയ്യുന്ന വിധം
സാധാരണ പുട്ടിനു നനയ്ക്കുന്നത് പോലെ അരിപ്പൊടി നനച്ചെടുക്കുക. അതില്‍ സ്ക്രെയ്പ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും ബീറ്റ്റൂട്ടും പൊടിയായി കൊത്തിയരിഞ്ഞ ചീരയും ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് സാധാരണ പുട്ടുണ്ടാക്കുന്നത് പോലെ ആവിയില്‍ വേവിച്ചെടുക്കുക.ഉണക്കലരി കൊണ്ട് ഉണ്ടാക്കിയാല്‍ ഇതിനു കൂടുതല്‍ സ്വാദ് ഏറും. കണ്ണന്‍ ചിരട്ട തുളച്ചു പുട്ടുകുറ്റിക്ക് പകരം അതില്‍ നനച്ചപോടീ നിറച്ച് കുക്കറിന്റെ നോസിലില്‍ വച്ച് പുട്ട് ഉണ്ടാക്കാം.
ചേരുവകള്‍
1.അരിപ്പൊടി -അരക്കിലോ
2.ക്യാരറ്റ് -നൂറ് ഗ്രാം
3.ബീറ്റ്റൂട്ട് -നൂറ് ഗ്രാം
4.ചീരയരിഞ്ഞത് –അരക്കപ്പ്