വെജിറ്റബിള്‍ കട് ലറ്റ്
പാകം ചെയ്യുന്ന വിധം
പയറ്, ബീന്‍സ്,ക്യാരറ്റ് ഇവ കഴുകി അരിഞ്ഞു അല്പം വെള്ളം വച്ച് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് തൊലി ചെത്തി കഴുകി അരിഞ്ഞതും ഉള്ളി തൊലിച്ചു രണ്ടായി മുറിച്ചതും ചേര്‍ക്കുക. എല്ലാം ഒരുപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍ വാങ്ങുക.
കൊക്കോ ജാം അടുപ്പത്തു വച്ച് ചൂടാക്കി മാവും കുറച്ച് പാലും ഒഴിച്ച് കുറുകുമ്പോള്‍ ഇറക്കി വയ്ക്കുക. തണുക്കുന്നതിനു മുമ്പ് മുട്ടയുടെ മഞ്ഞക്കുരു അടിച്ച് പതപ്പിച്ച് ചേര്‍ക്കണം. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറിയില്‍ പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തിളക്കി വാങ്ങുക. അതിനു ശേഷം ചെറിയ കട് ലറ്റുകള്‍ ആക്കി റൊട്ടിപ്പൊടിയില്‍ മുക്കി പൊരിച്ചെടുക്കുക.
ചേരുവകള്‍
1.കൊക്കോ ജാം – ഒരു ടേബിള്‍ സ്പൂണ്‍
2.അമേരിക്കന്‍ മാവ് – ഒരു ടേബിള്‍ സ്പൂണ്‍
3.മുട്ട – ഒരെണ്ണം
4.റൊട്ടിപ്പൊടി – 100 ഗ്രാം
5.പയറ് – 100 ഗ്രാം
6.ബീന്‍സ് – അര കിലോ
7.ഉരുളക്കിഴങ്ങ് – അര കിലോ
8.ഉള്ളി – 50 ഗ്രാം
9. തേങ്ങാ ചിരകിയത് – പാലെടുത്തത്