CookingEncyclopediaSnacks Recipes

പച്ചക്കറി കട് ലറ്റ്

ഉണ്ടാക്കുന്ന വിധം

  ഉരുളക്കിഴങ്ങും സവാളയും, ക്യാബേജ്,ക്യാരറ്റ്,ബീന്‍സ്, ഇവ അരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് വേവിക്കണം. കഷണങ്ങള്‍ വെന്ത് വരുമ്പോള്‍ ഉപ്പ് ചേര്‍ക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് വറുത്ത് വേവിച്ച കഷണങ്ങള്‍ അതിലിടണം. പിന്നെ നെയ്യ് ഒഴിച്ച് വറുക്കുക. കറിമസാല വറുത്ത് പൊടിച്ച് വയ്ക്കണം. കറിവേപ്പിലയും കറിമസാല അരച്ചതും വേവിച്ചു വറുത്ത് വച്ചിരിക്കുന്ന പച്ചക്കറിയില്‍ ഇടണം. വെന്തു പരുവത്തിലാകുമ്പോള്‍ ഒരു പ്ലേറ്റില്‍ നെയ്യ് പുരട്ടിയ ശേഷം മൈദാമാവ് വിതറി വെന്ത പച്ചക്കറി ചേരുവ പ്ലേറ്റില്‍ വച്ച് അമര്‍ത്തി അതിനു മുകളിലും മൈദാമാവ് വിഅത്രി ദോശക്കല്ല് അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി കട് ലറ്റ് അതില്‍ തിരിച്ചും മറിച്ചും ഇട്ടു മൂപ്പിച്ച് എടുക്കുക.

ചേരുവകള്‍

1.മൈദാമാവ്         – 2 കപ്പ്‌

2.കറിമസാല         – 50 ഗ്രാം

3.കറിവേപ്പില       – കുറച്ച്

4.ഉരുളക്കിഴങ്ങ്      – 4 എണ്ണം

5.സവാള           – 4 എണ്ണം

6.ക്യാബേജ്          – അരക്കഷണം

7.കാരറ്റ്            – 6 എണ്ണം

8.പച്ചപട്ടാണി        – 200 ഗ്രാം

9.ബീന്‍സ്           – 10 എണ്ണം

10.ഉപ്പ്             – പാകത്തിന്

11.നെയ്യ്            – 300 ഗ്രാം