തുര്‍ക്കിപ്പത്തിരി
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചെരുവകയില്‍ നെയ്യ് ചേര്‍ത്ത് പുട്ടിന്റെ പൊടി കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക. ഒരു ഉരുള വലിപ്പത്തില്‍ മാവെടുത്ത് വലിയ ചപ്പാത്തിയായി പരത്തിയെടുത്ത് അച്ചാറിന്റെ കുപ്പിയുടെ അടപ്പ് കൊണ്ട് ചപ്പാത്തി ചെറിയ പൂരികളാക്കി മുറിച്ച് വറുത്ത് കോരിയെടുക്കുക.
എരിവുള്ള മസാല ഉണ്ടാക്കുന്ന വിധം
ഉപ്പും മഞ്ഞളും ചേര്‍ത്ത് ഇറച്ചി,വേവിച്ച് മിന്‍സ് ചെയ്യുക.സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വഴറ്റുക. ഇറച്ചിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് വഴറ്റി വാങ്ങുക.
മധുര ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
മുട്ടയും 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കലക്കി അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അടുപ്പില്‍ വച്ച് മുട്ടക്കൂട്ടും ഒഴിച്ച് ചിക്കിയെടുക്കുക. ബാക്കിയുള്ള പഞ്ചസാരയും ഇതിലേക്ക് ചേര്‍ക്കുക.
ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് ഒരു ചപ്പാത്തി പോലെ പരത്തിയെടുക്കുക. നടുവില്‍ ആദ്യം ഇറച്ചി മസാല വയ്ക്കുക.മേലെ ചെറിയ പൂരി വയ്ക്കുക.പൂരിയുടെ മേലെ മധുരഫില്ലിംഗ് വച്ച് ചപ്പാത്തിയുടെ വശങ്ങളെല്ലാം ചുരുക്ക് പോലെ ഞൊറിയെടുത്ത് ബാക്കി വരുന്ന മാവ് മേലെ നിന്നും നുള്ളിയെടുക്കുക. ചൂടായ എണ്ണയില്‍ ഇളം ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരിയെടുക്കുക.
ചേരുവകള്‍
1.മൈദാ – ഒരു കിലോ
2.ഉപ്പ് – ആവശ്യത്തിനു
3.നെയ്യ് – 2 ടീസ്പൂണ്‍
മധുരമുള്ള ഫില്ലിംഗ്
1.കോഴിമുട്ട – 10 എണ്ണം
2.പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍
3.നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
4.അണ്ടിപ്പരിപ്പ് – 12
5.മുന്തിരി – കുറച്ച്
എരിവുള്ള ഫില്ലിംഗ്
1.ഇറച്ചി – അര കിലോ
2.പച്ചമുളക് – 2 കഷണം
3.ഇഞ്ചി – 2 കഷണം
4.വെളുത്തുള്ളി – 12 കഷണം
5.ഗരംമസാലപ്പൊടി – 2 സ്പൂണ്‍
6.സവാള – അര കിലോ