CookingCurry RecipesEncyclopedia

ചെറുനാരങ്ങാ ഊറുകായ്

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി ചൂടാക്കി നാരങ്ങ വഴറ്റാന്‍ പാകത്തിന് എണ്ണ ഒഴിക്കുക. ചെറിയ ചൂടില്‍ നാരങ്ങ വഴറ്റികോരണം. ആ ചീനച്ചട്ടി തന്നെ തുടച്ച് വീണ്ടും അല്പം എണ്ണ ഒഴിച്ച് ഉലുവ മൂപ്പിക്കണ൦. അര കടുക് സ്പൂണ്‍ എണ്ണ ഒഴിച്ച് കായം മൂപ്പിക്കുക.കടുക് വര്‍ത്ത ശേഷം അടുപ്പില്‍ നിന്നിറക്കി വച്ച് പറഞ്ഞിരിക്കുന്ന അളവ് മുളകുപൊടി ചേര്‍ത്ത് ഒരു പോലെ ഇളക്കി മൂപ്പിച്ച് കായം, ഉലുവ, ചൂടോടെ തന്നെ പൊടിച്ചു വയ്ക്കുക.മുളകുപൊടി വറുത്തത് തണുക്കുമ്പോള്‍ പൊടിച്ചു വച്ചിരിക്കുന്ന ഉലുവയും കായവും പൊടിയുപ്പും ചേര്‍ത്തിളക്കാം.
നാരങ്ങ നാലായി പിളര്‍ന്ന് കൂട്ടിയിളക്കി വച്ചിരിക്കുന്ന അരപ്പ് ഒരു പോലെ എല്ലായിടത്തും വാരിവച്ച് ഉണങ്ങിയ ഭരണിയില്‍ അടുക്കി ഈ അച്ചാര്‍ ഒരു മാസം കഴിഞ്ഞു ഉപയോഗിക്കാം.

ചേരുവകള്‍
ചെറുനാരങ്ങാ – 17 എണ്ണം
നല്ലെണ്ണ – അര കപ്പ്
കായപ്പൊടി – അര വലിയ സ്പൂണ്‍
കടുക് – അര വലിയ സ്പൂണ്‍
മുളക്പൊടി – മുക്കാല്‍ കപ്പ്
ഉലുവ – ഒരു ചെറിയ സ്പൂണ്‍
പൊടിയുപ്പ് – പാകത്തിന്
നല്ലെണ്ണ – വഴറ്റാന്‍ പാകത്തിന്