ടൊമാറ്റോ സൂപ്പ്
പാകം ചെയ്യുന്ന വിധം
ബദാം പരിപ്പ് വേവിച്ച് അരയ്ക്കുക.തക്കാളിയും ആട്ടിന്‍ എല്ലും 2 കപ്പ് വെള്ളത്തില്‍ മസാല ചേര്‍ത്ത് അരമണിക്കൂര്‍ വേവിച്ച് അരിച്ച് എടുത്ത് അല്പം കൂടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തിളപ്പിക്കുക.വിളമ്പുന്നതിന് മുമ്പ് കപ്പില്‍ സൂപ്പെടുത്ത് അതിന്റെ കൂടെ രണ്ടു സ്പൂണ്‍ പാലും ചേര്‍ത്ത് അരച്ച് വച്ചിരിക്കുന്ന ബദാമും ഓരോ കപ്പിലും അല്പം ചേര്‍ത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)തക്കാളി – അര കിലോ
2)ആടിന്റെ എല്ല് – അര കിലോ
3)വെളുത്തുള്ളി – 4 അല്ലി
4)ബദാം പരിപ്പ് – 16 കഷണം
5)കറുവാപ്പട്ട – 2 കഷണം
6)പാല്‍ – 2 കപ്പ്
7)ഗ്രാമ്പു – 8 എണ്ണം
8)ഉള്ളി,കുരുമുളക് – കുറച്ച്