തക്കാളി കൈതച്ചക്ക ചട്നി
പാകം ചെയ്യുന്ന വിധം
കൈതച്ചക്കയും തക്കാളിയും തീരെ പൊടിയായി അരിഞ്ഞെടുക്കണം.ഉണക്കമുളക്,ഉപ്പ്,കായം,ഇവ അരച്ചെടുക്കണം.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാലുടന്‍ ഉഴുന്നുപരിപ്പ് ചേര്‍ത്തു ചുവക്കെ മൂപ്പിക്കണം.ഇതില്‍,ഇഞ്ചി ചേര്‍ത്തു മൂത്താലുടന്‍ മുളകിട്ട് മൂപ്പിക്കുക. അതിനുശേഷം തക്കാളിയും കൈതച്ചക്കയും അരപ്പും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക.ഇറക്കി വച്ച് തണുത്താലുടന്‍ ഉണങ്ങിയ കുപ്പിയിലാക്കണം.
ചേരുവകള്‍
1)പഴുക്കാത്ത തക്കാളി
ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്
2)ഉണക്കമുളക് – ഒന്ന്
കായം – ചെറിയ കഷണം
3)നല്ലെണ്ണ – കാല്‍ കപ്പ്
4)കടുക് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
5)ഉഴുന്ന് പരിപ്പ് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
6)അധികം പഴുക്കാത്ത കൈതച്ചക്ക – ഒരു കപ്പ്
ഇഞ്ചി തീരെ പൊടിയായി
അരിഞ്ഞത് – അര ഡിസേര്‍ട്ട്
7)ഉണക്കമുളക് – രണ്ട്