CookingEncyclopediaSnacks Recipes

തക്കാളി മഹാഷ

തയ്യാറാക്കുന്ന വിധം

 പരിപ്പ്  വേവിക്കുക. പിന്നെ ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞു വയ്ക്കണം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഉള്ളി ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റി പച്ചമുളകും ഉപ്പും ഉടച്ചു വച്ചിരിക്കുന്ന പരിപ്പും ഉരുളക്കിഴങ്ങും ചേര്‍ത്ത് വേവിക്കുക. കാല്‍ മണിക്കൂര്‍ കഴിഞ്ഞു ഇറക്കി വച്ച് തണുപ്പിക്കുക.തക്കാളി മുകള്‍ ഭാഗം ചെത്തി ഉടച്ചെടുത്ത് വയ്ക്കുക. ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച് വിത്തും കാമ്പും പുറത്തെടുത്ത് അകത്ത് ഉപ്പ് കുടഞ്ഞു പ്ലേറ്റില്‍ കമഴ്ത്തി വയ്ക്കുക. വേവിച്ച് വച്ചിരിക്കുന്ന മിശ്രിതം തണുത്ത ശേഷം തക്കാളിയുടെ മുറിച്ച ഭാഗമെടുത്ത് വായടച്ച് കുറച്ച് മാവ് കൊണ്ട് ,മൂടുക.ചൂടാകുമ്പോള്‍ അടച്ച് ഭാഗം അടിയില്‍ വരത്തക്ക വണ്ണം തക്കാളിയിട്ട് വറുക്കുക.ഒരു വശം മൂക്കുമ്പോള്‍ മറിച്ചിട്ട്‌ മൂപ്പിച്ചെടുക്കാം.

ചേരുവകള്‍

1)അധികം പഴുക്കാത്ത

  തക്കാളി           – ഒരു കിലോ

2)ഉള്ളി             – 200 ഗ്രാം

3)മൈസൂര്‍ പരിപ്പ്    – അര കിലോ

4)പച്ചമുളക്         – 12 എണ്ണം

5)ഉരുളക്കിഴങ്ങ്      – അര കിലോ

6)എണ്ണ            – 200 ഗ്രാം

7)മാവ്(ഗോതമ്പ് മാവോ

 മൈദാ മാവോ )    – കുറച്ച്

8)ഉപ്പ്             – പാകത്തിന്