Chutney RecipesCookingEncyclopedia

തക്കാളി ചട്നി

പാകം ചെയ്യുന്ന വിധം
തിളച്ച വെള്ളത്തില്‍ 5 മിനിറ്റ് വച്ചശേഷം തക്കാളിയുടെ തൊലികളഞ്ഞ് ഉടച്ചെടുക്കുക. അതില്‍ മറ്റു ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. കുറുകി വരുമ്പോള്‍ വിനാഗിരിയും ചേര്‍ത്ത് കുറച്ച് കൂടി വറ്റിക്കുക.തണുക്കുമ്പോള്‍ കുപ്പികളിലാക്കി സൂക്ഷിക്കുക.

ചേരുവകള്‍
1)തക്കാളി – കാല്‍ കിലോ
2)ഇഞ്ചി അരിഞ്ഞത് – ഒരു സ്പൂണ്‍
3)വെളുത്തുള്ളി
അരിഞ്ഞത് – 10 ഗ്രാം
4)പഞ്ചസാര – 200 ഗ്രാം
5)ഉപ്പ് – പാകത്തിന്
6)വിനാഗിരി – 100 മില്ലി