CookingEncyclopediaUpma Recipes

തയ്യാര്‍ ഉപ്പുമാവ്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടി ചൂടായശേഷം റവ ഇട്ട് മൂക്കുമ്പോള്‍ വറ്റിച്ച ഉപ്പ് ചേര്‍ത്തിളക്കുക. അതിനു ശേഷം ഈര്‍പ്പമില്ലാത്ത ഒരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക ചീനച്ചട്ടിയില്‍ നെല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിയശേഷം ഉഴുന്ന്‍ പരിപ്പിട്ട് മൂപ്പിച്ച് മുളകും ചേര്‍ത്ത് മൂപ്പിച്ച് കോരുക. വെള്ളമയം ഇല്ലാതെ അണ്ടിപരിപ്പും കറിവേപ്പിലയും പ്രത്യേകം മൂപ്പിച്ച് വറുത്ത് കോരുക. ചേരുവകള്‍ എല്ലാം മൂപ്പിച്ച് റവയോടൊപ്പം ചേര്‍ക്കുക. അവസാനം ചുക്ക് പൊടിയും കയപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കണം. എണ്ണ വാര്‍ന്നശേഷം റവയുമായി യോജിപ്പിച്ച് വായു കടക്കാത്ത ഒരു കുപ്പിയില്‍ അടച്ച് സൂക്ഷിക്കുക.

ചേരുവകള്‍

റവ           – ഒരു കിലോ

കടുക്, ഉപ്പ്     – ഒന്നര സ്പൂണ്‍

ഉഴുന്ന്‍ പരിപ്പ്   – 4 ചെറിയ സ്പൂണ്‍

ഉണക്കമുളക്    – 8 എണ്ണം മുറിച്ചത്

അണ്ടിപരിപ്പ്    – 200 ഗ്രാം

കറിവേപ്പില    – 2 പിടി

ചുക്ക്പൊടിച്ചത്  – അര സ്പൂണ്‍

കയം വറുത്തത്

പൊടിച്ചത്       – 2 നുള്ള്

വറ്റിച്ച ഉപ്പ്      – പാകത്തിന്

നല്ലെണ്ണ          – ഒന്നര സ്പൂണ്‍