ചക്കപ്പഴം ഹല്‍വ
പാകം ചെയ്യുന്ന വിധം
ചക്കച്ചുള്ള പൊടിയില്‍ കൊത്തിയരിയുക. ഒരു ഉരുളിയില്‍ പഞ്ചസാരയും ചക്കച്ചുളയും വെള്ളവും ഒഴിച്ച് വേവിക്കുക.ഇത് അടിയില്‍ പിടിക്കാതെ ഇളക്കി കൊണ്ടിരിക്കണം. ചുള ഉടഞ്ഞു ചേരുകയും വേണം. നെയ്യ് കുറേശ്ശയായി ഒഴിച്ച് ഇളക്കി കുറുക്കണം.ഏലം പൊടിച്ചത് കുറുക്കിയാല്‍ വിതറി വാങ്ങുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ്മയം പുരട്ടി അലുവ കുഴച്ച് ആറിയ ശേഷം കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാവുന്നതാണ്.
ചേരുവകള്‍
ചക്ക – അര കിലോ
പഞ്ചസാര – അര കിലോ
വെള്ളം – കാല്‍ ലിറ്റര്‍
നെയ്യ് – 75 ഗ്രാം
ഏലയ്ക്ക – 5 എണ്ണം