CookingCurry RecipesEncyclopedia

താള് കറി

പാകം ചെയ്യുന്ന വിധം
ചേമ്പിന്റെ മൂക്കാത്ത ഇല കുറേശ്ശെ കീറി ചുരട്ടി വയ്ക്കുക. ഇളം തണ്ട് പാകത്തിന് വെള്ളം ഒഴിച്ച് അരിഞ്ഞിട്ടിരിക്കുന്ന തണ്ടിട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ച് അരച്ചെടുത്ത് നല്ലവണ്ണം കലക്കി കറിയില്‍ ഒഴിക്കുക.കറി വെട്ടിതിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കുക.
ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് മുളക്, മുറിച്ചിട്ട് കടുകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.പൊട്ടുമ്പോള്‍ കറിയിലൊഴിച്ച് ഇളക്കി ഉപയോഗിക്കാം. ചേമ്പില പൊടിയായി അരിഞ്ഞിട്ടും കറി തയ്യാറാക്കാം.

ചേരുവകള്‍
ചേമ്പില – 10 എണ്ണം
കുടം പുളി – 2 കഷ്ണം
തേങ്ങ – അര മുറി
ജീരകം – അല്പം
വറ്റല്‍ മുളക് – 10
വെളിച്ചെണ്ണ – 50 ഗ്രാം
ചുവന്നുള്ളി – 2
കറിവേപ്പില – കുറച്ച്