കപ്പ ഉപ്പുമാവ്
പാകം ചെയ്യുന്ന വിധം
ചീനി കനം കുറച്ച് അരിഞ്ഞ് വേവിക്കുക. വേവിക്കുമ്പോള്‍ നല്ലവണ്ണം ഉടച്ച് പാകത്തിന് ഉപ്പും ചേര്‍ക്കണം. തേങ്ങാ ഞരടിപ്പിഴിഞ്ഞു കപ്പയില്‍ ചേര്‍ത്തിളക്കി വയ്ക്കുക.
ക്യാരറ്റ്, ബീന്‍സ്, ക്യാബേജ് നീളത്തില്‍ അരിഞ്ഞെടുക്കുക. മുരിങ്ങയിലയും ചീരയിലയും കഴുകി ഇറുത്തു വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളിട്ടു ഉപ്പും ചേര്‍ത്ത് വേവിക്കുക. വേവാറാകുമ്പോള്‍ ഇറക്കി വയ്ക്കുക.
വേണ്ട സാധനങ്ങള്‍
കപ്പ 2 കിലോ
പച്ചമുളക് 15 കിലോ
സവാള 4 എണ്ണം
ഇഞ്ചി 2 ചെറിയ കഷണം
ബീന്‍സ് 200 ഗ്രാം
മുരിങ്ങയില 2 പിടി
തേങ്ങ 2 മുറി
ചുവന്ന ചീരയില 2 പിടി
കടല പരിപ്പ് 100 ഗ്രാം
കടുക് 2 ചെറിയ സ്പൂണ്‍
ഉഴുന്ന്‍ പരിപ്പ് 4 ടീസ്പൂണ്‍
ചുവന്ന മുളക് 6 എണ്ണം
വെളിച്ചെണ്ണ 10 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില കുറച്ച്