മരിച്ചീനിത്തോരന്‍
മരിച്ചീനി ചെത്തി ചെറുതായി അരിഞ്ഞു നല്ലവണ്ണം കഴുകി ഒരു പാത്രത്തില്‍ അല്പം വെള്ളം വച്ച് വേവിക്കുക.വെന്തു വരുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞ് വാങ്ങുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പിട്ട് മൂപ്പിക്കണം.അതിനുശേഷം വറ്റല്‍മുളക്, കടുക്, കറിവേപ്പില, എന്നിവ ഇട്ട് വെന്ത ചീനികഷ്ണങ്ങളിട്ടു ഇളക്കി ഇടുക.നല്ല വണ്ണം വെന്തുടയാതെ നോക്കണം.മഞ്ഞള്‍, വറ്റല്‍മുളക്, ജീരകം, വെളുത്തുള്ളി, ഇവ തോരന്‍ പരുവത്തില്‍ അരച്ചെടുത്ത് അടുപ്പത്തിരിക്കുന്ന കിഴങ്ങിലിട്ടിളക്കി കുറച്ച് സമയം കഴിഞ്ഞ് വെള്ളം തോര്‍ത്തി വാങ്ങുക.