CookingEncyclopediaRice Recipes

പുളി സാദം

പാകം ചെയ്യുന്ന വിധം
അരി കഴുകിയെടുത്ത് വേവിക്കുക.നാലാമത്തെ ചേരുവ കുതിര്‍ത്ത് വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് താളിച്ച് അതില്‍ വറ്റല്‍മുളകും കറിവേപ്പിലയും കടലപരിപ്പും ഇട്ടു മൂപ്പിക്കുക.അതിനുശേഷം കായപ്പൊടിയും ഉപ്പും,പുളിവെള്ളവും,ശര്‍ക്കരയും ചേര്‍ക്കുക.കുറുകി വരുമ്പോള്‍ ചോറുമിട്ടിളക്കി ഉപയോഗിക്കാം.

ചേരുവകള്‍
1)പച്ചരി – കാല്‍ കിലോ
2)പുളി ഉപ്പ് – ആവശ്യത്തിന്
3)കായപ്പൊടി – ഒരു നുള്ള്
4)കടലപ്പരിപ്പ് – ഒരു ടീസ്പൂണ്‍
5)വറ്റല്‍ മുളക് – 2 എണ്ണം
6)നല്ലെണ്ണ – അര ടീസ്പൂണ്‍
7)കടുക് – ഒരു നുള്ള്
8)കറിവേപ്പില – ഒരു തുണ്ട്
9)ശര്‍ക്കര – ചെറിയ കഷണം