CookingEncyclopediaSweets Recipes

അരിയുണ്ട

ഉണ്ടാക്കുന്ന വിധം

 അരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.ജീരകം ഏലയ്ക്കായ്,ഗ്രാമ്പു,ചുക്ക്,എന്നിവ നല്ലവണ്ണം പൊടിച്ചെടുക്കുക. ശര്‍ക്കര ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ചേര്‍ത്ത് അടുപ്പത്തു വച്ച് ഉരുക്കി പാവാക്കുക. ഒരു വിധം കട്ടിയാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് പൊടിച്ചു വച്ചിരിക്കുന്ന മാവ് വറുത്തതും ശര്‍ക്കരയിലിട്ടു പൊടിച്ച് വച്ചിരിക്കുന്ന ഏലയ്ക്കായ്,ജീരകം,ചുക്ക്,ഗ്രാമ്പു എന്നിവ മാവില്‍ ചേര്‍ത്തിളക്കി ചൂടോടു കൂടി നാരങ്ങാ വലുപ്പത്തില്‍ ഉരുട്ടി ഉരുളകളാക്കി എടുക്കുക.ചീനച്ചട്ടിയില്‍ ഇട്ടു വറുക്കണം.നന്നായി മൂക്കുമ്പോള്‍ അതായത് ചുവപ്പ് നിറമാകുമ്പോള്‍ കോരി ചൂടോടെ തന്നെ പൊടിച്ചോ ഇടിച്ചോ എടുത്ത് കേടുകൂടാതെ സൂക്ഷിക്കാം.

ചേരുവകള്‍

1)പച്ചരി       – രണ്ടു ലിറ്റര്‍

2)ശര്‍ക്കര      – രണ്ടു കിലോ

3)ജീരകം       – രണ്ടു സ്പൂണ്‍

4)ഏലയ്ക്കായ്   – പത്ത് എണ്ണം

5)ഗ്രാമ്പു        – എട്ട് എണ്ണം

6)ചുക്ക്         – രണ്ടു കഷണം