സ്വീറ്റ് ബ്രെഡ്
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് നല്ലപോലെ വറുത്ത് പൊടിക്കുക. തേങ്ങാ ചിരകിയതും ഏലയ്ക്കാപ്പൊടിയും ഇതില്‍ ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ശര്‍ക്കരപ്പാനി ചീനച്ചട്ടിയിലേക്ക് ഇട്ടു ഒഴിച്ച് അതില്‍ കടലപ്പരിപ്പ് തേങ്ങാ മിശ്രിതം ചേര്‍ത്തിളക്കി കട്ടിയാകുമ്പോള്‍ വാങ്ങി നല്ലത് പോലെ ഇളക്കുക. ആറുമ്പോള്‍ ഈ മിശ്രിതം ചെറിയ ഉരുളകളാക്കി എടുക്കുക. റൊട്ടികക്ഷണത്തിന്റെ നാല് വശവും മാറ്റി വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുക്കുക. അതിനു ശേഷം തയ്യാറാക്കിയ ഉരുള വച്ച് മൂടുക. എണ്ണ ചൂടാകുമ്പോള്‍ ബോണ്ട അതിലിട്ട് വറുത്തെടുക്കുക.
ചേരുവകള്‍
1.റൊട്ടി – അര പായ്ക്കറ്റു
2.തേങ്ങാ ചിരകിയത് – അര മുറി
3.ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
4.ശര്‍ക്കര – കുറച്ച്
5.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
6.നെയ്യ് – ഒരു ടീസ്പൂണ്‍
7.കടലപ്പരിപ്പ് – 100 ഗ്രാം