പയര്‍ കൊണ്ടുള്ള സള്‍
പാകം ചെയ്യുന്ന വിധം
പട്ടാണി ക്കടല കുതിര്‍ത്ത് പച്ചമുളക് ചേര്‍ത്ത് വേവിക്കുക. അരിഞ്ഞ ഉള്ളി ചുവക്കുന്നതുവരെ എണ്ണയില്‍ വറുക്കുക.ഉള്ളി ചുവക്കുമ്പോള്‍ കടുകും മഞ്ഞളും വറ്റല്‍ മുളകും കായവും ചേര്‍ക്കുക.
കടുക് താളിച്ച് വേവിച്ച പട്ടാണിക്കടല ചേര്‍ത്ത് പത്തോ പതിനഞ്ചോ മിനിറ്റ് വേവിക്കുക.ഇതില്‍ പുളിയും ശര്‍ക്കരയും ഉപ്പും ചേര്‍ക്കുക.വെന്തതിനു ശേഷം ചിരവിയ തേങ്ങയും കൊത്തമല്ലിയിലയും ചേര്‍ത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
1)പട്ടാണിക്കടല – 250 ഗ്രാം
2)ഉള്ളി – 250 ഗ്രാം
3)മഞ്ഞള്‍പ്പൊടി – ആറു ഗ്രാം
4)വറ്റല്‍ മുളക് – ആറു ഗ്രാം
5)എണ്ണ – 30 മില്ലി ലിറ്റര്‍
6)കായപ്പൊടി – രണ്ടു നുള്ള്
7)കടുക് – രണ്ടു നുള്ള്
8)പച്ചമുളക് – മൂന്നോ നാലോ
9)പുളി – 20 ഗ്രാം
10)മല്ലിയില – 30 ഗ്രാം
11)തേങ്ങാ ചിരകിയത് – 60 ഗ്രാം
12)ശര്‍ക്കര – 20 ഗ്രാം
13)ഉപ്പ് – പാകത്തിന്