CookingEncyclopediaParotta Recipes

സ്റ്റഫ്ഡ് പറോട്ട

ഉണ്ടാക്കുന്ന വിധം

ഗോതമ്പ് മാവ് ഉപ്പും നെയ്യും ചേര്‍ത്ത് കുഴച്ച് കുതിരാന്‍ വയ്ക്കുക.സവാള അരിഞ്ഞതും ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചും വയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയിട്ട് വഴന്നു വരുമ്പോള്‍ പച്ച മസാലയും ഉരുളക്കിഴങ്ങും പുഴുങ്ങി പൊടിച്ചതും മസാല പ്പൊടികളും ചേര്‍ത്ത് വറ്റിക്കുക. കുഴച്ച് വച്ച ഗോതമ്പ് മാവില്‍ നിന്ന് രണ്ടു ഉരുളകള്‍ എടുത്ത് ചപ്പാത്തി പോലെ പരത്തി അല്പം നെയ്മയം പുരട്ടിയ ശേഷം ഉലര്‍ത്തി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ഇടയ്ക്ക് വച്ച് രണ്ടിന്റെയും അരികുകള്‍ ചേര്‍ത്ത് നെയ്യിലോ ഡാല്‍ഡയിലോ മൂപ്പിച്ചെടുത്ത് ഉപയോഗിക്കുക.

ആവശ്യമുള്ള സാധനങ്ങള്‍

1.ഗോതമ്പ്മാവ്        – അരകിലോ

2.ഉരുളക്കിഴങ്ങ്        – അരകിലോ

3.സവാള            – ഒന്ന്‍

4.മല്ലിയില           – ഒരു പിടി

5.പച്ചമുളക്          – രണ്ടെണ്ണം

6.ഇഞ്ചി             – ഒരു കഷണം

7.ജീരകം             – ഒരു നുള്ള്

8.മസാല പൊടി        – അര ടീസ്പൂണ്‍

9.കുരുമുളക് പൊടി     – കാല്‍ ടീസ്പൂണ്‍

10.മുളക് പൊടി        – കാല്‍ ടീസ്പൂണ്‍