CookingEncyclopediaSweets Recipes

സ്റ്റീംഡ് പുഡിംഗ്

പാകം ചെയ്യുന്ന വിധം

 ഒന്നാമത്തെ ചേരുവകള്‍ തമ്മില്‍ ചേര്‍ത്ത് നന്നായി അടിക്കുക.മൂന്നാമത്തെ ചേരുവകള്‍ ഓരോന്നായി ഇതില്‍ ചേര്‍ത്തടിക്കുക. അഞ്ച് മുതല്‍ ഏഴ് വരെയുള്ള ചേരുവകളും കൂടി ഇതില്‍ യോജിപ്പിക്കുക.പൊടികളും എസ്സന്‍സും ചേര്‍ക്കുക.ഓറഞ്ചു നീര് റൊട്ടിപ്പൊടി എന്നിവയും ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. പുഡിംഗ് പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വച്ച് കാരാമല്‍ സിറപ്പ് ഒഴിക്കുക. മുകളില്‍ കൂട്ട് ഒഴിച്ച് പേപ്പര്‍ കൊണ്ട് മൂടി 20 മിനിട്ട് ആവിയില്‍ വേവിക്കണം.

ചേരുവകള്‍
1)വെണ്ണ – 150 ഗ്രാം
2)മുട്ട – മൂന്ന്
3)പഞ്ചസാര
പൊടിച്ചത് – 150 ഗ്രാം
4)റൊട്ടി പ്പൊടി – 75 ഗ്രാം
5)മൈദാ – 75 ഗ്രാം
6)ബേക്കിംഗ് പൌഡര്‍ – ഒന്നര ടീസ്പൂണ്‍
7)ചെറുനാരങ്ങാത്തൊലി
ചുരണ്ടിയത് – ഒന്നര ടേബിള്‍ സ്പൂണ്‍
8)കാരമല്‍ സിറപ്പ് – രണ്ടര ടേബിള്‍ സ്പൂണ്‍
9)പൈനാപ്പിള്‍
എസ്സന്‍സ് – ഒന്നര ടീസ്പൂണ്‍
10)പട്ട, ജാതിക്കാ,ഏലയ്ക്കാ,
എന്നിവ പൊടിച്ചത് – ഒന്നര ടീസ്പൂണ്‍
11)ഓറഞ്ചു നീര് – മുക്കാല്‍ കപ്പ്‌