CookingEncyclopediaSnacks Recipes

ശ്രീഖണ്ട്

പാകം ചെയ്യുന്ന വിധം

 പാല്‍ തിളപ്പിച്ച് വാങ്ങി ഇളം ചൂടുള്ള പാലില്‍ തൈര് നല്ലപോലെ ഇളക്കി ഒഴിച്ച് അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക.വൃത്തിയുള്ള മസ്ലിന്‍ തുണിയില്‍ ഒഴിച്ച് മുറുക്കമില്ലാത്ത വിധത്തില്‍ കിഴി കെട്ടി ഒരിടത്ത് തൂക്കണം.രണ്ടു മൂന്ന്‍ മണിക്കൂര്‍ കഴിഞ്ഞു വെള്ളം വാര്‍ന്ന ശേഷം പൊടിച്ച ഏലം വിതറി ഒരു മണിക്കൂര്‍ വയ്ക്കുക.

 പാത്രത്തില്‍ വായ്‌ കട്ടിയുള്ള തുണി കൊണ്ട് മൂടിക്കെട്ടുക.തൈരും പഞ്ചസാരയും കുറേശ്ശെയെടുത്ത് ഈ തുണിയുടെ മുകളില്‍ ഇട്ടു യോജിപ്പിക്കുക.തൈരും ഉള്ള വെള്ളം തുണിയില്‍ കൂടി അടിയിലുള്ള പാത്രത്തിലേക്ക് വാര്‍ന്ന്‍ പോകും പഞ്ചസാര അലിഞ്ഞ് ചേര്‍ന്ന ശേഷം മറ്റൊരു പാത്രത്തില്‍ വാരിയിടുക.ഇപ്രകാരം തൈര് മുഴുവനും പഞ്ചസാരയുമായി ചേര്‍ക്കുക. പിന്നെ കുങ്കുമം ചേര്‍ത്ത് ഇളക്കി നുറുക്കിയ പിസ്റ്റാഷിയോ,ചീരയിലയോ ചേര്‍ത്ത് വിളമ്പുന്നതിന് മുമ്പായി തിളപ്പിക്കുക.

വേണ്ട സാധനങ്ങള്‍

1)പാല്‍             – ഒരു ലിറ്റര്‍

2)തൈര്            – നാല് സ്പൂണ്‍

3)പഞ്ചസാര         – 250 ഗ്രാം

4)പിസ്റ്റാഷിയോ       – പത്ത് ഗ്രാം

5)പിരോലി          – പത്ത് ഗ്രാം

6)ഏലം            – രണ്ടോ മൂന്നോ

7)കുങ്കുമം          – രണ്ട് നുള്ള്