CookingEncyclopediaSnacks Recipes

ചീര കട് ലറ്റ്

പാകം ചെയ്യുന്ന വിധം

 പരിപ്പ് കഴുകി അല്പം വെള്ളം ഒഴിച്ച് വേവിക്കുക.ചീരയും വേവിച്ച് പരിപ്പില്‍ ചേര്‍ക്കുക.ഉള്ളിയും പച്ചമുളകും അരിയണം. ചീനച്ചട്ടിയില്‍ നാല് സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും, പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഗരം മസാലയും ചേര്‍ത്ത് വറുക്കുക. വേവിച്ച് വച്ചിരിക്കുന്ന പരിപ്പും ചീരയും അരച്ചെടുത്ത് ചീനച്ചട്ടിയിലിട്ടു വറുക്കുക. ഇവ യോജിപ്പിച്ച് അടുപ്പില്‍ നിന്നിറക്കി വച്ച് തണുത്ത ശേഷം കട് ലറ്റുകള്‍ ആക്കുക.കോഴി മുട്ട അടിച്ച് പതച്ചു കട് ലറ്റുകള്‍ ഓരോന്നായി മുക്കി റൊട്ടിപ്പൊടി കുടഞ്ഞു പൊരിച്ചെടുക്കുക. 

വേണ്ട സാധനങ്ങള്‍

1.കടലപരിപ്പ്‌         – അരകിലോ

2.ചീര              – 2 കെട്ടു

3.റൊട്ടി മുറിച്ചത്     – 200 ഗ്രാം

4.പച്ചമുളക്          – 10 എണ്ണം

5.മുട്ട               – 2 എണ്ണം

6.ഗരം മസാല        – 10 ഗ്രാം

7.ഉള്ളി             – 150 ഗ്രാം

8.ഇഞ്ചി            – 2 കഷണം

9.വെളിത്തുള്ളി      – 2 അല്ലി

10. വെളിച്ചെണ്ണ      – 200 ഗ്രാം 11.കൊത്തമല്ലി       – 150 ഗ്രാം