ചീര തൈരു കറി
പാകം ചെയ്യുന്ന വിധം
ചീര കഴുകി പൊടിയായി അരിയുക.അപ്പചെമ്പില്‍ വച്ച് ആവിയില്‍ വേവിക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക്, കടുക്, കറിവേപ്പില, ഇട്ട് മൂപ്പിക്കണം. സവാള തൊലിച്ച് കഴുകി പൊടിയായി അരിഞ്ഞതും പച്ചമുളക് കഴുകി ചെറുതായി നുറുക്കിയതും ചേര്‍ത്ത് വഴറ്റുക.പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണo.അടുപ്പില്‍ നിന്നിറക്കി വച്ചു തൈര് ഒഴിക്കണം.ചീര തണുത്ത ശേഷമെ തൈര് ഒഴിക്കാവൂ.നല്ല വണ്ണം ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
ചീര – 2 പിടി
സവാള – 4 എണ്ണം
പച്ചമുളക് – 10 എണ്ണം
തൈര് – 4 കപ്പ്
വെളിച്ചെണ്ണ – അര കപ്പ്
കടുക് – 2 സ്പൂണ്‍
വറ്റല്‍മുളക് – 4 എണ്ണം മുറിച്ചത്
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്