സ്പെഷ്യല്‍ ഉപ്പുമാവ്
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവ വേവിച്ച് ഉടച്ചു വയ്ക്കുക. 9 മുതല്‍ 17 വരെയുള്ള ചേരുവകള്‍ കൊത്തി നുറുക്കി വയ്ക്കുക. തക്കാളി വട്ടത്തില്‍ കനം കുറച്ചരിയുക. അണ്ടിപ്പരിപ്പ് ചെറുതാക്കി നുറുക്കി വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് തിളച്ചു മറിയുമ്പോള്‍ കടുകും ഉഴുന്നും പരിപ്പും മൂപ്പിക്കുക. കറിവേപ്പിലയും ഇടുക. മൂത്തു കഴിഞ്ഞാല്‍ നുറുക്കി വച്ച സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളത്തില്‍ ഉപ്പിട്ട് ചട്ടിയിലേക്കൊഴിക്കുക. തിളച്ചു മറിയുമ്പോള്‍ റവ ചേര്‍ത്ത് ഇളക്കുക. ഇത് വേകാറായി കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വച്ച് ഉപയോഗിക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
1.റവ – 200 ഗ്രാം
2.ഉരുളക്കിഴങ്ങ് – 750 ഗ്രാം
3.അണ്ടിപ്പരിപ്പ് – 30 എണ്ണം
4.കറിവേപ്പില – 8 തണ്ട്
5.കടുക് – 4 സ്പൂണ്‍
6. ഉപ്പ് – പാകത്തിന്
7.വെളിച്ചെണ്ണ – 800 മില്ലി
8.ഉഴുന്നുപരിപ്പ് – 8 സ്പൂണ്‍
9.സവാള -12 എണ്ണം
10.ചുവന്നുള്ളി – 25 എണ്ണം
11.ക്യാരറ്റ് – 12 എണ്ണം
12.ബീറ്റ്റൂട്ട് – 8 എണ്ണം
13.ഇഞ്ചി – 8 എണ്ണം
14.തക്കാളി – 12 എണ്ണം
15.ക്യാബേജ് – 200ഗ്രാം
16. പച്ചമുളക് – 10 ഗ്രാം
17. വറ്റല്‍ മുളക് – 10 എണ്ണം