പാല്‍ പായ്ക്ക്
തയ്യാറാക്കുന്ന വിധം
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ വെള്ളം തൊടാതെ നല്ല വണ്ണം കുഴയ്ക്കുക.അതിനുശേഷം ഡാല്‍ഡ ചീനച്ചട്ടിയില്‍ ഒഴിച്ച് ഉരുക്കി ഇവ ചേര്‍ത്ത് ഇളക്കണം.കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചതും മുന്തിരിങ്ങയും ചേര്‍ത്ത് ഇളക്കുക. കട്ടിയാകുന്നതുവരെ ഇളക്കണം. ഒരു പരന്ന പാത്രത്തില്‍ നെയ്യ് തേച്ച് കട്ടിയായ മിശ്രിതം അര ഇഞ്ച് കനത്തില്‍ പരത്തി ഒഴിക്കുക. തണുത്ത ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)കടലമാവ് – 2 കപ്പ്
2)പഞ്ചസാര – 6 കപ്പ്
3)പാല്‍ – 2 കപ്പ്
4)ഡാല്‍ഡ – 2 കപ്പ്
5)തേങ്ങാ ചുരണ്ടിയത് – 2 കപ്പ്
6)അണ്ടിപ്പരിപ്പ്
മുന്തിരിങ്ങ – 4 ടേബിള്‍ സ്പൂണ്‍