CookingEncyclopediaSnacks Recipes

നേന്ത്രക്കാ വത്സന്‍

തയ്യാറാക്കുന്ന വിധം

 മൈദാമാവ് കലക്കി വയ്ക്കുക. തേങ്ങാ ചുരണ്ടി വയ്ക്കുക. ഏത്തയ്ക്ക തൊലിച്ചത് നെടുകെ രണ്ടായി പിളര്‍ന്ന് കുരു ചീകികളയുക. ചിരകിയ തേങ്ങ പഞ്ചസാര പൊടിച്ചത് അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത്,മുന്തിരിങ്ങ,ഏലയ്ക്കായ്,ഗ്രാമ്പു ഇവ പൊടിച്ചത് എന്നിവ ചേര്‍ത്ത് മുറിച്ച ഏത്തയ്ക്കായ്‌ കഷണത്തില്‍ വച്ച് പിളര്‍പ്പുകള്‍ യോജിപ്പിക്കുക.ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കണം.എണ്ണ കായുമ്പോള്‍ നിറച്ച് വച്ചിരിക്കുന്ന ഏത്തയ്ക്ക മൈദാ മാവില്‍ മുക്കി വെളിച്ചെണ്ണയിലിട്ടു മൊരിച്ചെടുക്കുക.

വേണ്ട സാധനങ്ങള്‍
1)പഞ്ചസാര – ഒരു കിലോ
2)ഏത്തപ്പഴം – 8 എണ്ണം
3)മൈദാമാവ് – 2 കപ്പ്
4)തേങ്ങ – ഒരു മുറി
5)അണ്ടിപ്പരിപ്പ് – 4 ടീസ്പൂണ്‍
6)ഉണക്കമുന്തിരി – 10 എണ്ണം
7)ഏലയ്ക്കായ് – 10 എണ്ണം
8)ഗ്രാമ്പു പൊടിച്ചത് – അര ടീസ്പൂണ്‍
9)എണ്ണ – ഒരു കിലോ