CookingEncyclopediaSnacks Recipes

ചെമ്മീന്‍ കട് ലറ്റ്

പാകം ചെയ്യുന്ന വിധം

 ചെമ്മീന്‍ വൃത്തിയാക്കി ഉപ്പും വിനാഗിരിയും അല്പം ഇഞ്ചിയും ചേര്‍ത്ത് വേവിച്ച് ചാറുവറ്റിച്ച് അരച്ചെടുക്കുക. വെളുത്തുള്ളി തീരെ പൊടിയായി അരിയുക. സവാള,പച്ചമുളക്,ഇഞ്ചി ഇവ ചെറുതായി അരിയണം.റൊട്ടിയുടെ വെളുത്തഭാഗം കുതിര്‍ത്ത് വെള്ളം മുഴുവന്‍ പിഴിഞ്ഞ് ഉതിര്‍ത്തെടുക്കുക.മുട്ടയുടെ മഞ്ഞക്കുരു അടിച്ചു പതച്ച് വയ്ക്കുക. സെലറി തീരെ ചെറുതായി അരിഞ്ഞ് വയ്ക്കണം. മുട്ടയുടെ വെള്ള പതച്ച് വയ്ക്കണം.

 ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയിട്ടു മൊരിക്കുക.ഉള്ളി,ഇഞ്ചി,പച്ചമുളക്,മുളകുപൊടി ഇവ വഴറ്റുക. സവാളയും മൂപ്പിക്കണം.വഴറ്റി വച്ചിരിക്കുന്ന ചേരുവകളില്‍ കൊഞ്ച് കുടഞ്ഞിട്ടു വഴട്ടിയാലുടന്‍ ഇറക്കി വച്ച് തണുപ്പിക്കണം. റൊട്ടി കുതിര്‍ത്ത് മുട്ടയുടെ മഞ്ഞ,സെലറി,അജിനോമോട്ടോ,ഉപ്പ് ഇവ ചേര്‍ത്ത് ചെറിയ ഉരുളകളായി ഉരുട്ടി സാധാരണ കട് ലറ്റ്  ഉണ്ടാക്കുന്നത് പോലെ മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് വറുത്ത് ചൂടോടെ ഉപയോഗിക്കാം.  

ചേരുവകള്‍

1.ചെമ്മീന്‍         – 4 കപ്പ്

2.വിനാഗിരി        – 2 ഡിസേര്‍ട്ട് സ്പൂണ്‍

3.ഇഞ്ചി           – 2 കഷണം

4.ഉപ്പ്             – ആവശ്യത്തിന്

5.വെളിച്ചെണ്ണ        – അര കപ്പ്‌

6.വെളുത്തുള്ളി      – 10 അല്ലി

7.സവാള           – 4 എണ്ണം

8.പച്ചമുളക്         – 10

9.റൊട്ടി            – ഒരു കപ്പ്‌

10.മുട്ട             – രണ്ട്

11.സെലറി          – 4 ടീസ്പൂണ്‍

12.അജിനൊമോട്ടോ    – 4 നുള്ള്

13.റൊട്ടിപ്പൊടി       – പാകത്തിന്