CookingEncyclopediaRice Recipes

എള്ളു സാദം

ഉണ്ടക്കുന്ന വിധം
അരി വേവിക്കുക.നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരി മാറ്റി വയ്ക്കുക.നെയ്യില്‍ കറിവേപ്പില വറുത്ത് മാറ്റി വയ്ക്കുക.ബാക്കി നെയ്യില്‍ വൃത്തിയാക്കിയ എള്ളും വറ്റല്‍ മുളകും കായവും ഉഴുന്നുപരിപ്പും ചേര്‍ത്ത് വയ്ക്കുക. വറുത്ത് വച്ചിരിക്കുന്നവ എല്ലാം ചേര്‍ത്ത് നല്ലവണ്ണം പൊടിക്കുക.
പൊടിച്ച മസാലകളും ആദ്യം വറുത്ത അണ്ടിപ്പരിപ്പും ഉപ്പും നുറുക്കിയ കറിവേപ്പിലയും അരിയില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേരുവകള്‍
1)അരി – 1 ലിറ്റര്‍
2)എള്ള് – 230 ഗ്രാം
3)വറ്റല്‍മുളക് – 20 ഗ്രാം
4)ഉഴുന്നുപരിപ്പ് – 6 ടീസ്പൂണ്‍
5)കായപ്പൊടി – 2 നുള്ള്
6)ഉപ്പ് – പാകത്തിന്
7)നെയ്യ് – 230 ഗ്രാം
8)കറിവേപ്പില – 2 തുണ്ട്
9)അണ്ടിപ്പരിപ്പ് – 30 ഗ്രാം
10)ചെറുനാരങ്ങ – ഒന്ന്‍