CookingEncyclopediaUpma Recipes

സേമിയ ഉപ്പുമാവ്

പാകം ചെയ്യുന്ന വിധം

  സേമിയ ചുവക്കെ എണ്ണയില്‍ വറുത്തു കോരുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ടുപൊട്ടിക്കുക. അതിനുശേഷം ഉഴുന്ന്പരിപ്പ് കടലപരിപ്പ് എന്നീ ചേരുവകള്‍ മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുമ്പോള്‍ വെള്ളം ഒഴിക്കണം. ഇതില്‍ ഉപ്പും ചേര്‍ത്തു ചേരുവകള്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ സേമിയ കുറേശ്ശെ വിതറിയിടുക. വെള്ളം വറ്റി കുറുകിയ പാകത്തിലാകുമ്പോള്‍ ഇത് കട്ടകെട്ടാതെ എടുത്ത് ഉപയോഗിക്കുക.

ചേരുവകള്‍

1.സേമിയാ ഒരിഞ്ചു

നീളത്തില്‍ മുറിച്ചത്      – 150 ഗ്രാം

2. എണ്ണ               – 100ഗ്രാം

3.കടുക്                – കാല്‍ ടീസ്പൂണ്‍

4. ഉഴുന്ന് പരിപ്പ്         -ഒരു ടീസ്പൂണ്‍

  കടല പരിപ്പ്          – ഒരു ടീസ്പൂണ്‍

5. സവാള അരിഞ്ഞത്      – അര കപ്പ്‌

 പച്ച മുളക്           

 വട്ടത്തില്‍ അരിഞ്ഞത്      – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

ഇഞ്ചി കനം കുറച്ചരിഞ്ഞത്   – അര ടീസ്പൂണ്‍

കറിവേപ്പില              – ആവശ്യത്തിന്

ഉപ്പ്                    – പാകത്തിന്

6. വെള്ളം                – രണ്ടു കപ്പ്‌