സേമിയ ബാത്ത്
പാകം ചെയ്യുന്ന വിധം
സേമിയ നെയ്യൊഴിച്ച് കരിയാതെ ഇളക്കി ബ്രൌണ്‍ കളറില്‍ വറുത്തെടുക്കുക. ഉള്ളി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. കറിവേപ്പില, കടുക്,ഉഴുന്നുപരിപ്പ് എന്നിവ വറുക്കുക. പച്ചമുളകിന്റെ നിറം മാറുമ്പോള്‍ ഉള്ളി, ഉരുളക്കിഴങ്ങു, ക്യാരറ്റ് എന്നിവ വേവിക്കുക കുറച്ചു കഴിഞ്ഞു വെന്തോ എന്ന് അമര്‍ത്തി നോക്കുക. വെന്തു കഴിഞ്ഞാല്‍ ഇറക്കി വയ്ക്കുക. സേമിയ 3 ഗ്ലാസ് വെള്ളം തിളപ്പിച്ച് പാത്രത്തില്‍ ഇട്ട ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക. സേമിയ കുതിര്‍ന്നു വീര്‍ക്കുമ്പോള്‍ ചീനച്ചട്ടി അടുപ്പത്തു വച്ചു സേമിയയും ഇട്ടു ഇളക്കി ഉപ്പ് നോക്കി ഇറക്കുക.
ആവശ്യമായ സാധനങ്ങള്‍
സേമിയ – 125 ഗ്രാം
നെയ്യ് – 50 ഗ്രാം
സവാള – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
കടുക് – 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 4 സ്പൂണ്‍
കറിവേപ്പില – 4 കൊത്ത്
വറ്റല്‍ മുളക് – 3 എണ്ണം
ഉപ്പ് – പാകത്തിന്
ഉരുളക്കിഴങ്ങു – ആവശ്യത്തിന്
ക്യാരറ്റ് – 4 എണ്ണം
പച്ചപ്പട്ടാണി – 200 ഗ്രാം