റഷ്യന്‍ മില്‍ക്ക് സൂപ്പ് വിത്ത് ന്യൂഡില്‍സ്
പാകം ചെയ്യുന്ന വിധം
മാവ് പാകത്തിന് ഉപ്പും വെള്ളവും ഒഴിച് കുഴയ്ക്കുക.കോഴിമുട്ട പൊട്ടിച്ച് പതച്ച ശേഷം മുട്ടയുടെ മഞ്ഞക്കുരു കൂടി ചേര്‍ത്ത് പതച്ച് മുട്ട മാവില്‍ ഒഴിക്കുക. തണുത്ത വെള്ളം ആവശ്യാനുസരണം ചേര്‍ത്ത് കുഴച്ച് ചപ്പാത്തി പലകയില്‍ മാവ് വിതറി പരത്തുക. മടക്കിയിട്ടു രണ്ടു പ്രാവശ്യം കൂടി പരത്തുക. ഒരു മണിക്കൂര്‍ കഴിഞ്ഞു പരത്തി 1 ഇഞ്ച് കനമാക്കി കത്തി കൊണ്ട് പിത്ത പോലെ മുറിയ്ക്കുക.ഒരു തുണിയില്‍ കഷണങ്ങള്‍ നിരത്തി കുറച്ച് നേരം ഉണങ്ങി കട്ടിയാവാന്‍ അനുവദിക്കുക.
ചേരുവകള്‍
1)ന്യൂഡില്‍സ് – 500 ഗ്രാം
2)പാല്‍ – 2 ലിറ്റര്‍
3)പഞ്ചസാര – 2 ചെറിയ സ്പൂണ്‍
4)ഉപ്പ് – പാകത്തിന്
5)വെണ്ണ – 4 വലിയ സ്പൂണ്‍
ന്യൂഡില്‍സ് തയ്യാറാക്കുന്ന വിധം
6)മൈദാമാവ് – 250ഗ്രാം
7)കോഴിമുട്ട – 2
8)ഉപ്പ് – പാകത്തിന്